ഇന്ത്യൻ സ്കൂളിന്റെ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ടു പ്രവർത്തിക്കാൻ വാണി ചന്ദ്രൻ ,ജെയ്ഫെർ മൈദനീന്റവിട ,ഷെറിൻ ഷൗക്കത്തലി ,ഡോക്ടർ വിശാൽ ഷാ ,ഇവാനിയോസ് ജോസഫ് ,പൂർണിമ ജഗദീശ ,ഡേവിഡ് പേരമംഗലത് തുടങ്ങിയവരെ സ്ഥാനാത്ഥികളാക്കി മത്സരിക്കാൻ തീരുമാനിച്ചു.തങ്ങൾ അധികാരത്തിൽ വരുന്നപക്ഷം,കോവിഡ് കാലത്തു പിരിച്ച ഉപയോഗിച്ചിട്ടില്ലാത്ത സേവനത്തിനുള്ള ഫീസുകൾ വരും വർഷങ്ങളിൽ തവണകളായി അടക്കാനുള്ള ഫീസിൽ അഡ്ജസ്റ്റ് ചെയ്യുമെന്നും വരുന്ന മൂന്നു വർഷങ്ങളിൽ ഒരു ഫീസ് വർദ്ധനയും ഉണ്ടാവില്ലെന്ന് അറിയിച്ചു.പക്ഷപാതമില്ലാതെ അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം,ന്യൂതന ഡിജിറ്റൽ പഠനമുറികൾ,ശുചിത്വവും ആധുനികതയും ഒത്തിണങ്ങിയ ക്യാന്റീൻ സംവിധാനം,വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ ,വനിതാ നീന്തൽ പരിശീലകർ,അധ്യാപകർക്ക് ആരോഗ്യ ഇൻഷുറൻസും വാർഷിക ശമ്പളവർധനയും,ഉന്നത വിദ്യാഭ്യാസകേന്ദ്രവും എൻട്രൻസ് പരിശീലന സംവിധാനവും,സമൂഹത്തിന്റെ കൂടി സഹകരണത്തോടെ ടാഗോർ ബ്ലോക്ക് നവീകരണം ,ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഫീസ് പയ്മെന്റ്റ്,സഹായത്തിനായി 24 മണിക്കൂർ ഹോട്ട് ലൈൻ സേവനം തുടങ്ങി ഈ പുതിയ കാലഘട്ടത്തിനു വേണ്ട എല്ലാ വികസന പ്രവർത്തനങ്ങളും ഘട്ടം ഘട്ടമായി നടപ്പിൽ വരുത്താൻ ഈ പാനൽ പ്രതിഞ്ജാബദ്ധമാണെന്നും ISPF പ്രവർത്തന സമിതി അറിയിച്ചു.
ഉടൻതന്നെ ഒരു മെഗാ കൺവെൻഷൻ നടത്തി രക്ഷിതാക്കൾക്കുകൂടി അവതരിപ്പിക്കാനുള്ള മാറ്റങ്ങൾ വരുത്തി ഒരു വിശാല പ്രകടനപത്രിക അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു.ISPF ജനറൽ കൺവീനർ ശ്രീധർ തേറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മറ്റു നേതാക്കളായ ദീപക് മേനോൻ ,ചന്ദ്രബോസ്,പ്രവീഷ് ,പ്രമോദ് ,ജയശങ്കർ ,ലിൻസൺ ,ജസ്റ്റിൻ രാജ് ,സോയ് പോൾ,നിബു ,രതിൻരാജ്,വേണു നമ്പ്യാർ,ഇക്ബാൽ തുടങ്ങിയവരും സ്ഥാനാർത്ഥികളും പങ്കെടുത്തു സംസാരിച്ചു.