മലപ്പുറം: തിരൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ കെ ലെനിന്‍ദാസിനെ സ്ഥലംമാറ്റി. അഡീഷണല്‍ മുന്‍സിഫ് ആയി തരംതാഴ്ത്തിയാണ് സ്ഥലംമാറ്റം. കണ്ണൂരിലേക്കാണ് മാറ്റം. അഭിഭാഷകരോട് മോശം പെരുമാറ്റം അടക്കം മജിസ്ട്രേറ്റിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ജാതി അധിക്ഷേപം അടക്കം ആരോപിച്ച് അഭിഭാഷകര്‍ കോടതി ബഹിഷ്കരിച്ചിരുന്നു. രണ്ടു ദിവസമായി അഭിഭാഷകര്‍ പരസ്യമായി പ്രതിഷേധവും നടത്തിയിരുന്നു. മോശം പെരുമാറ്റത്തെപ്പറ്റി അഭിഭാഷകര്‍ ഹൈക്കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് നേരത്തെ മജിസ്ട്രേറ്റിനെ താക്കീത് ചെയ്തിരുന്നു.
Trending
- നമ്പ്യാര്‍കുന്നില്‍ ഭീതി വിതച്ച പുലി കൂട്ടില്‍ കുടുങ്ങി
- ബഹ്റൈന്‍ കസ്റ്റംസ് ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍ സംവിധാനം ആരംഭിച്ചു
- ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന് വേള്‍ഡ് ചേംബേഴ്സ് ഫെഡറേഷന് കൗണ്‍സിലില്‍ അംഗത്വം
- ബഹ്റൈനില്‍ കൂടെ താമസിക്കുന്നയാളെ കൊലപ്പെടുത്തിയ ഏഷ്യക്കാരന് ജീവപര്യന്തം തടവ്
- ഏഷ്യന്‍ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ബഹ്റൈന്‍ ഒരുങ്ങുന്നു
- ബഹ്റൈനിൽ നാളെ അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യത
- ഇന്ത്യയില്‍ നാളെ മുതല്‍ ട്രെയിന്‍ യാത്രയ്ക്ക് ചെലവേറും
- ബഹ്റൈനിൽ ആശൂറ അവധി ജൂലൈ അഞ്ച് മുതൽ ഏഴ് വരെ