മനാമ: ഇടുക്കി രാജമലയിൽ മണ്ണിടിച്ചിലിൽ പെട്ട് മരണമടഞ്ഞവർക്കും, കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ മരണമടഞ്ഞവർക്കും ഫ്രറ്റേർണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ടിന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ഈ രണ്ടിടത്തും പ്രതികൂല കാലാവസ്ഥയിലും കോവിഡ് ഭീഷണി നിലനിൽക്കേയും അതിനെയൊന്നും വകവെക്കാതെ രക്ഷാദൗത്യത്തിനിറങ്ങിയ മനുഷ്യസ്നേഹികൾക്ക് അഭിവാദ്യം അർപ്പിക്കുന്നതായും ഫ്രറ്റേർണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് ഭാരവാഹികൾ അറിയിച്ചു.