മനാമ: കഴിഞ്ഞ MBBS പരീക്ഷയിൽ ഉന്നത വിജയം നേടിയ മൈത്രി പ്രസിഡൻറ് നൗഷാദ് മഞ്ഞപ്പാറയുടെ മകൾ നാഫിയ നൗഷാദിനെ മൈത്രി ബഹ്റൈൻ മോമെന്റോ നൽകി ആദരിച്ചു. ഷിഫ അൽ ജസീറ ഹോസ്പിറ്റൽ ഹാളിൽവെച്ച് മൈത്രി വൈസ് പ്രസിഡന്റ് സക്കീർഹുസൈന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സാമൂഹ്യ പ്രവർത്തകൻ കെ.ടി സലിം ഉദ്ഘാടനം നിർവഹിച്ചു തുടർന്ന് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോക്ടർ സായി ഗിരിധർ നാഫിയക്ക് മൊമെന്റോ നൽകി, ഹോസ്പിറ്റൽ ചീഫ് കൺസൽട്ടൻറ് ഡോക്ടർ ബിജു മോസസ്സ് ഡയബറ്റിക് ബോധവൽക്കരണ ക്ലാസ്സെടുത്തു.
മൈത്രി ചീഫ് കോഓർഡിനേറ്റർ നവാസ് കുണ്ടറ ആമുഖ പ്രഭാഷണം നടത്തി. സാമൂഹ്യ പ്രവർത്തകരായ എബ്രഹാം ജോൺ,ഗഫൂർ കയ്പമംഗലം, സുൽഫിക്കർ കബീർ (ഹോസ്പിറ്റൽ ബിസിനസ്സ് ഡവലപ്പ്മെന്റ് മാനേജർ), ചെമ്പൻ ജലാൽ, ഷംസ് കൊച്ചിൻ, ബദറുദ്ദീൻ പൂവാർ നിസാർ കുന്നം കുളത്തിങ്കൾ, നിസാർ കൊല്ലം, സിബിൻ സലിം, ഷിബു പത്തനംതിട്ട, രാജീവ് വെള്ളിക്കോത്ത്, സൽമാനുൽ ഫാരിസ്, .റംഷാദ് അയലക്കാട്, ബിനു കുന്നംതാനം,
അഷ്റഫ് കാട്ടിൽ പീടിക, സെയ്ദ് റമദാൻ, മുസ്തഫ പട്ടാമ്പി തുടങ്ങിയവർ ആശംസകൾ അറിയിച്ചു, മൈത്രി ജോയിന്റ് സെക്രട്ടറി സലിം തയ്യിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ കോയിവിള മുഹമ്മദ് കുഞ്ഞ്, ഷാജഹാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മൈത്രി സെക്രട്ടറി സുനിൽ ബാബു സ്വാഗതവും ട്രഷർ അബ്ദുൽ ബാരി നന്ദിയും പറഞ്ഞു.