മനാമ: പവിഴദ്വീപിലെ കോഴിക്കോട്ടുകാർ (Calicut Community Bahrain ) വനിതാ വിഭാഗത്തിന്റെ ആഭ്യമുഖ്യത്തിൽ ബ്രെസ്റ്റ് കാൻസർ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഷിഫാ അൽജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ ബ്രെസ്റ്റ് കാൻസർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മനാമ ഷിഫാ അൽജസീറ ഹോസ്പിറ്റലിൽ വെച്ച് നടന്ന പരിപാടിയിൽ വനിതകൾക്കായി ബോധവത്കരണ ക്ളാസും , സൗജന്യ രക്തപരിശോധനകളുമടങ്ങിയ ക്യാമ്പിൽ നിരവധി വനിതകൾ പങ്കെടുത്തു. പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ വനിതാ വിഭാഗം കൺവീനർ ഗീത ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു.
ബോധവൽക്കരണ ക്ലാസ്സിൽ ഡോ. ബെറ്റി മറിയാമ്മ ബോബൻ മുഖ്യ പ്രഭാഷണം നടത്തി. ക്യാമ്പിൽ പങ്കെടുത്തവർക്കു ഷിഫ അൽ ജസീറ ഹോസ്പിറ്റൽ ഏർപ്പെടുത്തിയ രക്ത പരിശോധനക്കുള്ള ഡിസ്കൗണ്ട് കൂപ്പണുകളും, പ്രിവിലേജ് കാർഡും വിതരണം ചെയ്തു. പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ വനിതാ വിഭാഗം ജോയിന്റ് കൺവീനർ മാരായ ശ്രീലത പങ്കജ് സ്വാഗതവും നീന ഗിരീഷ് നന്ദിയും പറഞ്ഞു. വനിത വിഭാഗം എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.
Trending
- ബഹ്റൈന്‍ ദേശീയ ബാലാവകാശ കമ്മീഷന് ലോക ശിശുദിനം ആഘോഷിച്ചു
- ജീവകാരുണ്യ പുനരധിവാസ കേന്ദ്രങ്ങള്‍: ബഹ്റൈന്‍ റിഫോര്മേഷന് ഡയറക്ടറേറ്റ് ശില്പശാല നടത്തി
- സജി ചെറിയാൻ രാജിവെക്കേണ്ടെന്ന് സി.പി.എം.
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്