മനാമ: സാംസ ” ശ്രാവണപുലരി 2023 – ഓണാഘോഷം ബാങ്ങ് സാങ്ങ് തായ് റസ്റ്റോറന്റിൽ വെച്ച് വിപുലമായി ആഘോഷിച്ചു. വിവിധ ദേശ, ഭാഷാ വിഭാഗങ്ങളുടെ അവിസ്മരണീയ സംഗമമായി ഓണാഘോഷം മാറി. അത്തപ്പൂക്കളവും മാവേലിയും ഓണക്കളികളുമായി അന്തരിച്ച സാംസ മുൻ എക്സിക്യുട്ടീവ് കമ്മറ്റി അംഗം മനോജ് കുമാർ കക്കോത്തിന് ആദാരാജ്ഞലി അർപ്പിച്ച് കൊണ്ട് രാവിലെ 10.30 ന് ആരംഭിച്ച പരിപാടികൾ വൈകിട്ട് 5 മണിക്ക് അവസാനിച്ചു. ജാതി, മത, ഭാഷാ വൈവിദ്യങ്ങളും രാജ്യാന്തര പൗരാവലിയും സംഗമിച്ച ഈ മഹോത്സവം ബഹറിനിലെ ഏറ്റവും മികച്ച ഓണാഘോഷമായി മാറി എന്ന അഭിപ്രായം സംഘാടകരുടെ ആത്മവിശ്വാസം കൂട്ടിയതായി ഭാരവാഹികൾ അറിയിച്ചു.
28 ഇനം വിഭവങ്ങളോട് കൂടിയ സദ്യക്ക് 1000 ത്തോളം പേർ എത്തിയിരുന്നു. ഉച്ചയ്ക്ക് 12.30 ആരംഭിച്ച ഔദ്യോഗിക ചടങ്ങുകൾക്ക് സ്വാഗതം ആശംസിച്ച് ജനറൽ സെക്രട്ടറി സതീഷ് പൂമനക്കലും അദ്ധ്യക്ഷ പ്രസംഗം പ്രസിഡന്റ് ബാബു മാഹിയും നടത്തി. തുടർന്ന് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇജാസ് അസ്ലം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ചീഫ് ഗസ്റ്റ് ബഹറിൻ പാർലമെന്റ് മെമ്പർ ഡോ. ഹസൻ ബുക്കാമസ് സംസാരിച്ചു. നിരാംലബരുടെ രക്ഷിതാവ് ബാബ ഖലീൽ ഗസ്റ്റ് ഓഫ് ഹോണർ ആയതും ചടങ്ങിന് മാറ്റ് കൂട്ടി. ബാബയുടെ ഹ്രസ്വമായ വീഡിയോ പ്രസന്റേഷൻ കാണികളെ അത്ഭുതപ്പെടുത്തി. അവർ എഴുനേറ്റ് നിന്ന് ബാബക്ക് ആദരം രേഖപ്പെടുത്തി. തന്റെ പ്രസംഗത്തിൽ സാംസയോടുള്ള സ്നേഹവും നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.
വനിത വിഭാഗം, കുട്ടികളുടെ വിഭാഗം, സാംസ മെമ്പർമാർ എന്നിവരുടെ വിവിധ കലാ പരിപാടികൾ ദൃശ്യ വിസമയം പകർന്നു. നാലാമത് പ്രേമ മെമ്മോറിയൽ എഡുക്കേഷൻ എന്റോവ്മെന്റ് അവാർഡിനും സർട്ടിഫിക്കറ്റിനും 6 പേർ അർഹരായി അതിൽ 2003 ഇൽ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ദക്ഷിണ മുരളികൃഷ്ണൻ , ഗോപിക ഗണേഷ് എന്നിവർക്ക് മെമെന്റോയും ലക്ഷ്മിക്കുട്ടി അമ്മ ക്യാഷ് അവാർഡും ഡോ. ഹസൻ ബുക്കാമസ്, ബാബ ഖലിൽ എന്നിവർ വിതരണം ചെയ്തു . ഡോ.ഹസൻ ബൊക്കമസിനും , ബാബ ഖലീലിനും ഉള്ള ഉപഹാരങ്ങൾ സാംസ പ്രസിഡണ്ട് , സെക്രട്ടറി,എന്നിവർ ചേർന്ന് കൈമാറി.
ട്രഷറർ റിയാസ് കല്ലമ്പലം, ഉപദേശ ക സമിതി അംഗം ജേഖബ് കൊച്ചുമ്മൻ , വനിതാ വിഭാഗം പ്രസിഡന്റ് അമ്പിളി സതീഷ് സെക്രട്ടറി അപർണ രാജ്കുമാർ എന്നിവർ സന്നിഹിതരായിരുന്ന തുടർന്ന് പ്രോഗ്രാം കമ്മറ്റി കൺവീനർ ദിലീപ് കുമാർ നന്ദി പ്രകാശിപ്പിച്ചു.മനീഷ് പോന്നോത്ത്, മുരളികൃഷ്ണൻ, വത്സരാജ്, രാജ്കുമാർ, നിർമല ജേഖബ്,സോവിൻ, ബൈജു മലപ്പുറം,വിനീത് മാഹി എന്നിവർ നേതൃത്വം നൽകി.