മനാമ: ആലപ്പുഴ ജില്ലയിലെ ചാരുമ്മൂട്ടിലും പരിസരപ്രദേശങ്ങളിലും ഉള്ള ബഹ്റൈൻ പ്രവാസികളുടെ കൂട്ടായ്മ ആയ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ വിപുലമായി ഓണം ആഘോഷിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ ബഹ്റൈനിലെ വിവിധ കലാകാരന്മാരുടെയും കുട്ടികളുടെയും വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. മ്യൂസിക് ബാൻഡ് ആയ മിന്നൽ ബീറ്റ്സ് അവതരിപ്പിച്ച സംഗീത പരിപാടി ചടങ്ങിന് മോടി കൂട്ടി. തുടർന്ന് നിറക്കൂട്ട് പ്രസിഡന്റ് ദീപക്ക് പ്രഭാകർ അധ്യക്ഷൻ ആയ പൊതുസമ്മേളനത്തിൽ സെക്രട്ടറി നിതിൻ ഗംഗ സ്വാഗതം ആശംസിച്ചു. വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി, നിറക്കൂട്ട് രക്ഷധികാരിയും വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റും ആയ സിബിൻ സലിം, നിറക്കൂട്ട് രക്ഷധികാരി സുമേഷ് എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു സംസാരിച്ചു. നിറക്കൂട്ട് ട്രെഷറർ വിജു ചടങ്ങിന് നന്ദി അറിയിച്ചു. സാമൂഹിക പ്രവർത്തകരായ അനസ് റഹിം, ദീപക് തണൽ എന്നിവർ ചടങ്ങിൽ സന്നിഹിതർ ആയിരുന്നു. ലിബിൻ സാമൂവൽ, ജിനു ജി കൃഷ്ണൻ, ഗിരീഷ് കുമാർ, ബോണി മുളപ്പാംപള്ളിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിഭവ സമൃദ്ധമായ സദ്യയോടെ ഓണപരിപാടിക്ക് സമാപനം കുറിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി