തിരുമല: തിരുപ്പതി ക്ഷേത്രത്തിലെ പൂജാരി കോവിഡ് ബാധിച്ച് മരിച്ചു. 45 വയസായിരുന്നു. ഈയാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് വെങ്കിടേശ്വര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു.വ്യാഴാഴ്ച ശ്വാസതടസം അനുഭവപ്പെട്ട അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. നേരത്തെ മറ്റൊരു പുരോഹിതന് കോവിഡ് സ്ഥീരീകരിച്ച സാഹചര്യത്തില്‍ പകരം ഡ്യൂട്ടിക്കെത്തിയതായിരുന്നു ഇദ്ദേഹം. നേരത്തെ കോവിഡ് ബാധിച്ച പുരോഹിതന് ജൂലായ് 20 ന് മരിച്ചിരുന്നു.


