മനാമ: പ്രവാചക തിരുമേനിയുടെ ജന്മദിന മാസമായ റബീഉൽ അവ്വലിൽ പ്രവാസ ലോകത്തെ ആബാലവൃദ്ധം ജനങ്ങൾക്കായി രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി ) സംഘടിപ്പിച്ച് വരുന്ന ബുക്ക് ടെസ്റ്റിന്റെ ബഹ്റൈൻ തല രജിസ്ട്രേഷൻ ഉൽഘാടനം പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ ഷാഫി സഖാഫി മുണ്ടമ്പ്ര നിർവഹിച്ചു. ഇപ്പോഴത്തെ പതിനഞ്ചാമത് എഡിഷൻ ബുക്ക് ടെസ്റ്റ് നടക്കുന്നത് ഐ പി ബി പ്രസദ്ധീകരിച്ച ഡോ: ഫാറൂഖ് നഈമി അൽ ബുഖാരിയുടെ ‘മുഹമ്മദ് നബി’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ്.
ഒക്ടോബർ 15 ന് മുമ്പായി ഓൺലൈനിലൂടെ പ്രിലിമിനറി പരീക്ഷ എഴുതി വിജയിക്കുന്നവർക്കാണ് ഒക്ടോബർ 20, 21 തിയതികളിലായി നടക്കുന്ന ഫൈനൽ പരീക്ഷ എഴുതാൻ യോഗ്യതയുണ്ടാവുക.
വിദ്യാർത്ഥികൾക്കായി ഫാറൂഖ് നഈമിയുടെ തന്നെ ‘ദി ഗൈഡ് ഈസ് ബോൺ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ടെസ്റ്റ് നടക്കുന്നത്. ഗ്ലോബൽ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് അമ്പതിനായിരം രൂപയും രണ്ടാം സ്ഥാനക്കാർക്ക് ഇരുപത്തയായിരം രൂപയും സമ്മാനമായി ആർ എസ് സി ഗ്ലോബൽ കമ്മറ്റി നൽകും. വിദ്യാർത്ഥി വിഭാഗത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാകൃമം പതിനായിരം രൂപയും അയ്യായിരം രൂപയും ക്യാഷ് പ്രൈസായി നൽകും.
ഗ്ലോബൽ തല സമ്മാനങ്ങൾക്ക് പുറമെ ബഹ്റൈൻ നാഷനൽ തല വിജയികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾ നാഷനൽ കമ്മറ്റി നൽകും. പുസ്തകങ്ങൾ ലഭിക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും +973 35441580 (വാരിസ് നല്ലളം), +973 33286525 (അബ്ദുൽ റഹ്മാൻ പി ടി), +973 35982293 (അഷ്റഫ് മങ്കര) എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്. പേര് രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് …..
സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ വെച്ച നടന്ന ബുക്ക് ടെസ്റ്റ് രജിസ്ട്രേഷൻ ചടങ്ങിൽ ആർ എസ് സി ബഹ്റൈൻ നാഷനൽ ചെയർമാൻ മുനീർ സഖാഫി, ഐ സി എഫ് നാഷനൽ നേതാക്കളായ എം. സി അബ്ദുൽ കരീം ഹാജി, അബൂബക്കർ ലത്വീഫി എന്നിവരും കൂടാതെ
അബ്ദു റഹീം സഖാഫി വരവൂർ, ഉസ്മാൻ സഖാഫി ഈസാ ടൗൺ, സലാം മുസ്ലിയാർ കോട്ടക്കൽ, ഉമർ ഹാജി സൽമാബാദ്, റഫീഖ് ലത്വീഫി വരവൂർ, ഫൈസൽ ചെറുവണ്ണൂർ, അബ്ദുല്ല രണ്ടത്താണി, അഡ്വ: ശബീർ അലി എന്നിവരും സംബന്ധിച്ചു.