മനാമ: നാഷണൽ സ്പേസ് സയൻസ് അതോറിറ്റിയിലെ (നാസ) എഞ്ചിനീയറായ ഐഷ അൽ ഹറം, 35 വയസ്സിന് താഴെയുള്ള 20 യുവ നേതാക്കൾക്കുള്ള പുരസ്കാരം കരസ്ഥമാക്കി. ബഹിരാകാശത്തിന്റെയും ഉപഗ്രഹങ്ങളുടെയും മേഖലയിലെ വിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും ഇന്റർനാഷണൽ അസോസിയേഷനാണ് പുരസ്കാരം നൽകിയത്. ഈ അഭിമാനകരമായ അവാർഡ് ലഭിക്കുന്ന ആദ്യത്തെ ബഹ്റൈൻ വനിതയും 2023 എഡിഷനിൽ വിജയിച്ചവരിൽ ഏക അറബ് വനിതയുമാണ് അൽ ഹറാം.
ബഹ്റൈൻ യുവാക്കളുടെ ബഹിരാകാശ, ഉപഗ്രഹ വികസനം എന്നിവയിലെ മികവ് ഈ വിജയം എടുത്തുകാണിക്കുന്നു. ഉപഗ്രഹങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലും നിർമ്മിക്കുന്നതിലും അൽ ഹറാമിന്റെ അക്കാദമികവും പ്രായോഗികവുമായ മികവ് തിരിച്ചറിഞ്ഞു പ്രാദേശികമായും ആഗോളമായും ഈ മേഖലയുടെ വികസനത്തിന് അവർ നൽകിയ സംഭാവനകൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.