തിരുവനന്തപുരം: 17കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ മാറനല്ലൂർ പൊലീസ് അറസ്റ്റു ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കണ്ടല കണ്ണംകോട് ഷമീർ മൻസിലിൽ മുഹമ്മദ് ഹസൻ എന്ന ആസിഫ് (19) ആണ് അറസ്റ്റിലായത്. വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തി ഇരട്ടകളായ ആസിഫിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് സ്റ്റേഷനിലെത്തിച്ച് അതിജീവിതയെ കൊണ്ട് പ്രതിയെ തിരിച്ചറിഞ്ഞ ശേഷമായിരുന്നു പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരട്ടകൾ ആയതിനാൽ ആദ്യഘട്ടത്തിൽ പ്രതിയെ തിരിച്ചറിയുക പൊലീസിന് ബുദ്ധിമുട്ടായിരുന്നു. ഇതിനാൽ രണ്ടുപേരെയും കസ്റ്റഡിയിൽ എടുക്കുകയേ പൊലീസിന് മുമ്പിൽ വഴിയുണ്ടായിരുന്നുള്ളൂ. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Trending
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന് വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച

