മനാമ: 2020 ഓഗസ്റ്റ് 5 ന് നടത്തിയ 9,285 കോവിഡ് -19 പരിശോധനകളിൽ 382 പുതിയ കേസുകൾ കണ്ടെത്തി. ഇതിൽ 149 പേർ പ്രവാസി തൊഴിലാളികളാണ്. 224 പുതിയ കേസുകൾ സമ്പർക്കം മൂലവും 9 എണ്ണം യാത്രയുമായി ബന്ധപ്പെട്ടതുമാണ്.
കോവിഡിൽ നിന്ന് പുതുതായി 241 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 39,576 ആയി വർദ്ധിച്ചു. നിലവിൽ 41 കേസുകൾ ഗുരുതരാവസ്ഥയിലാണ്.പതുതായി ചികിത്സയ്ക്ക് എടുത്തത് 125 കേസുകളാണ്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി മൊത്തം 2784 കേസുകൾ ചികിത്സയിലുണ്ട്. ഇതിൽ 2,743 കേസുകൾ തൃപ്തികരമാണ്.
ബഹറിനിൽ കോവിഡ് മൂലമുള്ള ആകെ മരണം 154 ആണ്. ഇതുവരെ 8,67,534 പേരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്.