കൽപ്പറ്റ: വയനാട്ടിൽ ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു. അരിമുള സ്വദേശി അജയ് രാജാണ് മരിച്ചത്. കടുത്ത സാമ്പത്തി ബാധ്യതയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇതേ തുടർന്ന് ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്തിരുന്നു. പണം തിരിച്ചടക്കാൻ ഭീഷണി വന്നതിന് പിന്നാലെ ആത്മഹത്യ ചെയ്തെന്നാണ് വിവരം. വ്യാജ ചിത്രം ഉപയോഗിച്ച് യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കൾ പറയുന്നു.ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ ദമ്പതികളും മക്കളും ഓൺലൈൻ ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയിരുന്നു. പിന്നാലെയാണ് വയനാട്ടിലെ സംഭവവും.ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങൾ യുവതിയുടെ ഫോണിൽ നിന്ന് ലഭിച്ചിരുന്നു. കൂടാതെ സംഘം യുവതിയുടെ ചിത്രം മോർഫ് ചെയ്ത് ബന്ധുക്കളുടെ ഫോണുകളിലേക്ക് അയച്ചതായും വിവരമുണ്ട്.അതേസമയം, ഓൺലൈൻ വായ്പാ ആപ്പുകളെ നിയന്ത്രിക്കാൻ ഉടൻ നിയമം കൊണ്ടു വരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. നിലവിലെ ഐ.ടി നിയമത്തിൽ ഓൺലൈൻ ആപ്പുകളെ നിയന്ത്രിക്കാൻ പരിമിതികളുണ്ട്. പ്ലേ സ്റ്റോറിൽ അടക്കം ലഭ്യമായ നിയമ വിരുദ്ധ ആപ്പുകൾക്കെതിരെ നടപടി സ്വീകരിക്കാൻ വ്യവസ്ഥകളുള്ള നിയമമാണ് കൊണ്ടുവരിക. റിസർവ്ബാങ്കിന്റെ അനുമതിയുള്ള ഓൺലൈൻ വായ്പാ ആപ്പുകളുടെ പട്ടിക പുറത്തിറക്കും.ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ മൊബൈൽ ഫോണിൽ നിന്നുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും കോൺണ്ടാക്ട് ലിസ്റ്റും ഉപയോഗിക്കാനുള്ള അനുമതി തേടുന്ന തരത്തിലാണ് ഇത്തരം ആപ്പുകളുടെ പ്രവർത്തനം. ഈ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ചാണ് ആപ്പുകാർ ഇരകളെ വേട്ടയാടുന്നത്. ഇതിനെതിരെ ജനങ്ങൾ ബോധവാന്മാരാകണമെന്നും മന്ത്രി പറഞ്ഞു.
Trending
- കക്കാടംപൊയിലിൽ കാട്ടാനയിറങ്ങി; വീട്ടുമുറ്റത്തു നിർത്തിയിട്ട ജീപ്പ് മറിച്ചിട്ടു
- ബഹ്റൈനിൽ സ്വത്ത് തിരിച്ചുപിടിക്കൽ, കണ്ടുകെട്ടൽ മാർഗനിർദേശങ്ങൾക്ക് അറ്റോർണി ജനറലിന്റെ അംഗീകാരം
- മലയാളിക്കെതിരായി കോടതി വിധി; ഒരു മാസം ജയിൽവാസവും 6 വർഷം യാത്രാവിലക്കും നേരിട്ടു, ഒടുവിൽ ഷാജു നാടണഞ്ഞു
- തളർന്നാലും തകരില്ല, ഡോളറിനെതിരെ നില മെച്ചപെടുത്തി രൂപ; കൃത്യമായി നീക്കം നടത്തി ആർബിഐ
- ഒരു കുടുംബത്തിലെ 5 പേരെ ക്രൂരമായി മർദ്ദിച്ച ശേഷം ജീവനോടെ ചുട്ടുകൊന്നു, മന്ത്രവാദം ആരോപിച്ച് കൊടുംക്രൂരത; നടുങ്ങി ബിഹാർ
- മദ്യപിച്ചെത്തി എന്നും വഴക്കെന്ന് നാട്ടുകാർ, മകന്റെ മര്‍ദനമേറ്റ് അമ്മ മരിച്ചു
- മലയാളി യുവാവിനെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
- എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; 12 പരാതികളില്‍ 20,08,747 രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷന്