ന്യൂഡൽഹി: സോളാർ കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം സഭയിൽ ചർച്ച ചെയ്തതോടെ വിഷയത്തിൽ എതിരഭിപ്രായവുമില്ല, അനുകൂല അഭിപ്രായവുമില്ല എന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഉമ്മൻ ചാണ്ടിയെ അപമാനിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തിയായിട്ടേ ഇതിനെ കാണാൻ സാധിക്കുകയുളളൂ. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയെന്ന് പറയുന്നത് കോൺഗ്രസ് തന്നെയാണെന്നും എം വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.മന്ത്രിസഭ പുനഃസംഘടന മുൻധാരണ പ്രകാരം തന്നെ നടക്കും. മാദ്ധ്യമങ്ങൾ നടത്തുന്ന ചർച്ചകളിൽ പാർട്ടിയ്ക്ക് പങ്കില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. അതേസമയമം, മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചോ മന്ത്രിമാരെ മാറ്റുന്നത് സംബന്ധിച്ചോ പാർട്ടിയിൽ ചർച്ച ചെയ്ത് തീരുമാനിച്ചിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതുസംബന്ധിച്ചുള്ള വാർത്തകൾ മാദ്ധ്യമസൃഷ്ടിയാണ്. ഇടതുപക്ഷ മുന്നണിയെയും സർക്കാരിനെയും കൂടുതൽ ആശയക്കുഴപ്പത്തിലേയ്ക്കും പ്രശ്നങ്ങളിലേയ്ക്കും നയിക്കാനാണ് ഇത്തരം പ്രചരണം നടത്തുന്നതെന്നും ഇ പി ജയരാജൻ ആരോപിച്ചു.രണ്ടര വർഷത്തിന് ശേഷം നാല് പാർട്ടികൾ മന്ത്രിസ്ഥാനം വച്ചുമാറുമെന്ന് നേരത്തേ തീരുമാനിച്ചതാണെന്നും, അത് അതുപോലെത്തന്നെ നടക്കുമെന്നും കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ മാസം ഇരുപതിന് എൽ ഡി എഫ് യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഈ യോഗത്തിലായിരിക്കും മുന്നണിയുടെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുകയെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. കെ ബി ഗണേശ് കുമാർ എം എൽ എയ്ക്ക് മന്ത്രിയാകാൻ അയോഗ്യതയില്ലെന്നെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.
Trending
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
- ബഹ്റൈനില്‍ പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ലക്ഷം ദിനാര്‍ പിഴയും അടച്ചുപൂട്ടലും വരുന്നു
- ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക്; ആര്.ഇ.എച്ച്.സിയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു
- ആവേശകരമായ മത്സരങ്ങളോടെ അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് സമാപിച്ചു
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍

