മനാമ: വനിതാവേദിയുടെ 2021-2023 കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി 8/9/2023 വെള്ളിയാഴ്ച സെഗയ സ്കൈ ഷെൽ ഹാളിൽ വച്ചു നടത്തപ്പെട്ടു. വനിതാവേദി പ്രസിഡന്റ് ഇൻഷ റിയാസ് അധ്യക്ഷനായ മീറ്റിംഗിൽ.2021-2023 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഇൻഷ റിയാസും,സാമ്പത്തിക റിപ്പോർട്ട് ബീന ജിജോ യും അവതരിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചയിലൂടെ വന്ന നിർദേശങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ടുകൾ ജനറൽ ബോഡി അംഗീകരിച്ചു. 2023-2024 വർഷത്തേക്കുള്ള 19 അംഗ വനിതാവേദി എക്സിക്യൂട്ടീവ് പാനൽ സാംസാ ജോയിൻ സെക്രട്ടറി സിതാര മുരളികൃഷ്ണൻ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ പ്രസിഡന്റ്: അമ്പിളി സതീഷ്, വൈസ്പ്രസിഡന്റ്: ജിഷ ജയദാസ്, സെക്രട്ടറി : അപർണ രാജ്കുമാർ, ജോയിൻ സെക്രട്ടറി :സൂര്യ സോമ, ട്രഷറർ: രശ്മി അമൽ, എന്റർടൈൻമെന്റ് കോർഡിനേറ്റർ:ധന്യസാബു, എന്നിവരെ തിരഞ്ഞെടുത്തു.
സാംസാ വൈസ് പ്രസിഡന്റ് . സോവിൻ, സെക്രട്ടറി .സതീഷ് പൂമനക്കൽ,ട്രഷറർ. റിയാസ് കല്ലമ്പലം , മുഖ്യ രക്ഷാധികാരി . മനീഷ്, രക്ഷാധികാരികളായ . മുരളികൃഷ്ണൻ, . ജേക്കബ് കൊച്ചുമ്മൻ, എന്റർടൈൻമെന്റ് സെക്രട്ടറി ബൈജു,സാംസാ എക്സിക്യൂട്ടീവ് അംഗങ്ങൾ, വനിതാ വേദി എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പഴയ കമ്മിറ്റിക്ക് അഭിനന്ദനവും, പുതിയ കമ്മിറ്റിക്ക് ആശംസകളും നേർന്നു. നിർമല ജേക്കബ് നന്ദി രേഖപ്പെടുത്തി.