മനാമ: പാലപാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (PAACT) വർഷം തോറും ബഹ്റിനിൽ സംഘടിപ്പിക്കാറുള്ള “പാക്ട് പൊന്നോണം”, പങ്കെടുക്കുന്ന ഓരോരുത്തർക്കും കൊടുക്കുന്നത് കണ്ണുകൾക്കും മനസ്സുകൾക്കും നിറഞ്ഞ സന്തോഷവും, മങ്ങാത്ത മായാത്ത ഒരു പ്രത്യേക അനുഭൂതിയും കൂടിയാണ്. ഈ വരുന്ന സെപ്തംബർ 22 ന്നു, ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ, ജന്മനാടിന്റെ ഉത്സവം, ഇവിടെ, അതേ രൂപത്തിൽ അതേ ഭാവത്തിൽ, പാക്ട് ഒരിക്കൽക്കൂടെ ഒരുക്കുകയാണ്. പാക്ട് പൊന്നോണത്തിൽ പ്രധാന അതിഥിയായി എത്തുന്നത് ബഹുമാന്യനായ കേരള വൈദ്യുതി മന്ത്രി ശ്രീ കൃഷ്ണൻകുട്ടി ആണ്. ബഹ്റിനിലെ പ്രമുഖ സാംസ്കാരിക സംഘടനകളുടെ നേതാക്കളും അദ്ദേഹത്തോടൊപ്പം സദസിൽ ഉണ്ടായിരിക്കും.
ഇത്തവണത്തെ പാക്ട് പൊന്നോണം പരിപാടിയിൽ കൂടാനും, അതോടൊപ്പം തനി പാലക്കാടൻ രീതിയിലുള്ള അതിവിപുലമായ സദ്യ ആസ്വദിക്കാനും പാക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി നിങ്ങൾ ഓരോരുത്തരെയും ഹാർദ്ദവമായി ക്ഷണിക്കുകയാണ്. 2023ലെ ഓണപരിപാടികൾ അവിസ്മരണീയമാക്കാൻ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും ഞങ്ങൾ അഭ്യർത്ഥിച്ചു കൊള്ളുന്നു .
കൂപ്പണുകൾക്കായി വിളിക്കേണ്ട നമ്പറുകൾ :
അശോക് – 39871460 സജിത – 37760688 സതീഷ് – 66346934ക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ ‘പാക്ട് പൊന്നോണം -2023’