കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് ഒരാഴ്ച കൂടി അവധി തുടരും. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. നാളെ അവധിയായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകളും കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാം. അതിനിടെ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപയെ തുടര്‍ന്ന് ഓഗസ്റ്റ് 30-ന് മരിച്ച വ്യക്തിയുമായി നേരിട്ട് ബന്ധമുള്ള വ്യക്തിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോര്പ്പറേഷന് പരിധിയിലെ ചെറുവണ്ണൂരിലുള്ള വ്യക്തിയാണിത്. പുതിയ രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതായും മന്ത്രി പറഞ്ഞു. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.
Trending
- ജുഫൈറിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതി പൂർത്തിയായി
- കിംഗ് ഫഹദ് കോസ് വേയിൽ കൂട്ടിയിടിച്ച കാറിന് തീപിടിച്ച് ഒരാൾ മരിച്ചു
- വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് ചെലവുകൾ നിരീക്ഷിക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി ബഹ്റൈൻ
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്റ്റ് ഫോറം(BMDF) നടത്തിയ ബഹ്റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ്(BMCL- 2025 ) ഹണ്ടേഴ്സ് മലപ്പുറം ചാമ്പ്യൻമാർ
- ബഹ്റൈൻ ഇ.ഡി.ബിയിൽ 250 മില്യൺ ഡോളറിലധികം ബ്രിട്ടീഷ് നിക്ഷേപമെത്തി
- ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11-ന്.
- കക്കാടംപൊയിലിൽ കാട്ടാനയിറങ്ങി; വീട്ടുമുറ്റത്തു നിർത്തിയിട്ട ജീപ്പ് മറിച്ചിട്ടു
- ബഹ്റൈനിൽ സ്വത്ത് തിരിച്ചുപിടിക്കൽ, കണ്ടുകെട്ടൽ മാർഗനിർദേശങ്ങൾക്ക് അറ്റോർണി ജനറലിന്റെ അംഗീകാരം