മലയാളി വിദ്യാർത്ഥികൾക്ക് നിപ്പ നെഗറ്റീവ് റിപ്പോർട്ട് വേണമെന്ന ട്രൈബൽ യൂണിവേഴ്സിറ്റിയുടെ ഉത്തരവ് പിൻവലിക്കും. ഉത്തരവ് പിൻവലിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ട്രൈബൽ യൂണിവേഴ്സിറ്റി അധികൃതരുമായി നടത്തിയ ആശയവിനിമയത്തിലാണ് തീരുമാനം – മന്ത്രി ഡോ. ബിന്ദു പറഞ്ഞു. മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ ട്രൈബൽ യൂണിവേഴ്സിറ്റിയുടെ ഉത്തരവിൽ കേരളത്തിനുള്ള ആശങ്ക മന്ത്രി ഡോ. ബിന്ദു അറിയിക്കുകയും ചെയ്തു. കേരളത്തിൽ കോഴിക്കോട് ജില്ലയിലെ ചെറിയൊരു ഭാഗത്തല്ലാതെ എവിടെയും നിപ്പ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ പ്രദേശത്തുനിന്ന് ട്രൈബൽ സർവ്വകലാശാലയിൽ പഠിക്കുന്നവർ ഇല്ലെന്നുതന്നെ പറയാം. അവിടം കൺടൈൻമെന്റ് മേഖലയായി പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നിരിക്കെ സർവ്വകലാശാല പുറത്തിറക്കിയ ഉത്തരവ് അവിടെ ക്യാമ്പസിലെ പഠിതാക്കളിൽ അനാവശ്യഭീതിയുണർത്താനും കേരളത്തിൽനിന്നുള്ള വിദ്യാർത്ഥികളുടെ ഉപരിപഠന സാധ്യതയെ ബാധിക്കാനുമേ ഉപകരിക്കൂ. റിപ്പോർട്ട് വേണമെന്ന നിർദ്ദേശം രോഗബാധിത പ്രദേശത്തും ചുറ്റുഭാഗങ്ങളിലുമുള്ളവർക്കല്ലാതെ ബാധകമാക്കരുത് – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
Trending
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും



