കണ്ണൂർ: ഇന്നലെ അന്തരിച്ച ബിജെപി മുൻ ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി പി മുകുന്ദന്റെ കണ്ണൂർ മണത്തണയിലെ വീട്ടിലെത്തി കർണ്ണാടകത്തിലെ ബ്രഹ്മശ്രീ നാരായണ ഗുരു ശക്തി പീഠത്തിലെ മഠാധിപതിയും, ശ്രീ ശരണ ഭസവേശ്വര മഠത്തിന്റെ പീഡാദ്ധ്യക്ഷരുമായ ഡോ: ശ്രീ ശ്രീ പ്രണവാനന്ദ സ്വാമിജി ഇന്ന് രാവിലെ അന്ത്യോപചാരമർപ്പിച്ചു.
സ്വാമിജിയും, പി പി മുകുന്ദനും തമ്മിൽ ദീർഘ നാളത്തെ അടുത്ത ബന്ധമായിരുന്നു. മുകുന്ദന്റെ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹീക മണ്ഡലത്തിലെ നികത്താനാവാത്ത ശൂന്യതയാണെന്നും സ്വാമിജി അനുശോചന സന്ദേശത്തിൽ അറിയിച്ചു.