മലപ്പുറം: ഭിന്നശേഷിക്കാർക്കായി ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്ത് നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ. പ്രമുഖ ഐടി കമ്പനി യു.എസ്. ടി ഗ്ലോബലിന്റെ സഹായത്തോടെയാണ് ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. 10 ഭിന്നശേഷിക്കാരായ ആളുകൾക്കാണ് ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തത്. ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, വാഹിദ് മാവുങ്കൽ, പ്രൊജക്റ്റ് ഓഫീസർ അജ്മൽ ചക്കര പാടം എന്നിവർ സംസാരിച്ചു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി കലാം കുന്നുംപുറം, മലപ്പുറം ജില്ലാ പ്രസിഡന്റ് ഷമീർ വളാഞ്ചേരി, സെക്രട്ടറി ഷമീർ മഞ്ചേരി എന്നിവർ പ്രസംഗിച്ചു.
Trending
- സ്കൂട്ടര്‍ യാത്രയ്ക്കിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി യാത്രക്കാരി മരിച്ചു
- ചോദ്യപേപ്പര്‍ ചോര്‍ച്ച: ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും
- ‘കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സാമുദായിക നേതാക്കളല്ല’; വെള്ളാപ്പള്ളിക്കെതിരെ എംഎം ഹസ്സൻ
- ബഹ്റൈന്‍ ദേശീയ ദിനാഘോഷം: തടവുകാര്‍ക്കായി പരിപാടികള്‍ സംഘടിപ്പിച്ചു
- ബഹ്റൈന്‍ ചെസ് ഫെഡറേഷന് പുതിയ ഡയറക്ടര്‍ ബോര്‍ഡ്
- എംഡിഎംഎയുമായി യുവാവ് പിടിയില്‍; നടിമാര്‍ക്ക് കൈമാറാനെന്ന് മൊഴി
- ഇന്ന് മുതല്‍ ഒമാനിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
- വീണ്ടും ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പ്; നഷ്ടമായത് 11.8 കോടി രൂപ