കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. നേരത്തെ ചുമത്തിയ കാപ്പ കാലാവധിയില്‍ വിയ്യൂര്‍ ജയില്‍ വാര്‍ഡനെ മര്‍ദിച്ചത് ഉള്‍പ്പെടെയുള്ള കേസുകള്‍ ഉണ്ടായതിനാല്‍ വീണ്ടും കാപ്പ ചുമത്തണമെന്ന് ആവശ്യപ്പെട്ട് റൂറല്‍ എസ്പി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇന്നലെ വീട്ടില്‍ മകളുടെ പേരിടല്‍ ചടങ്ങിനെത്തിയപ്പോഴാണ് മുഴക്കുന്ന് പൊലീസ് ആകാശിനെ അറസ്റ്റ് ചെയ്തതെന്നാണു നാട്ടുകാര്‍ പറയുന്നത്. ആകാശിന്റെ സൂഹൃത്തുക്കള്‍ ഉള്‍പ്പെടെ വന്‍സംഘം പൊലീസ് സ്റ്റേഷന് വളഞ്ഞെങ്കിലും പിന്നീട് പിന്തിരിഞ്ഞു. വിയ്യൂര്‍ ജയിലില്‍ കഴിയുമ്പോള്‍ ആകാശിന്റെ സെല്ലിലെ ഫാന്‍ കേടായതിന്റെ പേരില്‍ ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്നാണ് ജയില്‍ വാര്‍ഡനെ മര്‍ദ്ദിച്ചത്. എത്രയും വേഗം ഫാന്‍ നന്നാക്കണമെന്നും ഇല്ലെങ്കില്‍ വേറെ വഴി നോക്കുമെന്നും ആകാശ് ഭീഷണിപ്പെടുത്തിയതോടെ തര്‍ക്കമായി. ഉദ്യോഗസ്ഥനെ ആക്രമിച്ചതിനു പിന്നാലെ ആകാശിനെ അതിസുരക്ഷാ ജയിലിലേക്കു മാറ്റിയിരുന്നു.
Trending
- ജനനായകൻ യുഗം: തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
- ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു
- അതീവസുരക്ഷയുള്ള ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ
- വീണ്ടും ക്രൂരത: ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ



