പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഉത്തമരായ കമ്മ്യൂണിസ്റ്റുകാരെല്ലാം കോൺഗ്രസിനാണ് വോട്ടുചെയ്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെല്ലാം വോട്ടുചെയ്തത് ചാണ്ടി ഉമ്മനെ ജയിപ്പിക്കാനല്ല, മറിച്ച് മുഖ്യമന്ത്രിക്കൊരു താക്കീത് നല്‍കാനാണെന്നും സതീശൻ പറഞ്ഞു.