ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബരാബാന്‍കി ജില്ലയിലെ ഫത്തേപൂര്‍ കോട്വാലിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. മൂന്നു പേര് കെട്ടിടത്തില്‍ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. റോഷ്നി ബാനോ (22), ഹക്കിമുദ്ദീന്‍ (28) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വലിയ ശബ്ദത്തോടെ മൂന്നു നില കെട്ടിടം തകര്‍ന്നു വീണത്. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സമിതിയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍പ്പെട്ട കെട്ടിടത്തില്‍ നിന്നും 12 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Trending
- ശൈഖ ഹെസ്സ സെന്റര്‍ അഹ്ലന് റമദാന് പരിപാടി ഇന്ന്
- നികുതി വെട്ടിപ്പ് കേസ്: മൂന്നു പേര്‍ക്ക് മൂന്നു വര്‍ഷം തടവ്
- മയക്കുമരുന്ന് കടത്ത്: ബഹ്റൈനി വനിതയ്ക്ക് 10 വര്‍ഷം തടവ്
- മാലിന്യ സംസ്കരണത്തിലെ നവീകരണം: യുവജന ശില്പശാല നടത്തി
- ബി.കെ.സി.കെ. മെഡിക്കല്‍ ക്യാമ്പ് ഇന്ന്
- ബഹ്റൈനില്‍ സര്‍ക്കാര്‍ ആശുപത്രി വകുപ്പ് റേഡിയേഷന് സംരക്ഷണ പരിപാടി ആരംഭിച്ചു
- ആര്.എച്ച്.എഫ്. പിന്തുണയുള്ള കുടുംബങ്ങള്‍ക്ക് റമദാന് വിഭവങ്ങള്‍ നല്കാന് ഹമദ് രാജാവിന്റെ നിര്‍ദേശം
- ബഹ്റൈനില്‍ റമദാന് മാസത്തിലെ പ്രവൃത്തി സമയം: സര്‍ക്കുലര്‍ പുറത്തിറക്കി




