പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ 22 കാരിയെ കടന്ന് പിടിച്ച 60കാരനെ പോലീസ് പിടികൂടി. പരുമല സ്വദേശിയായ പികെ സാബുവാണ് പോലീസ് പിടിയിലായത്. തിരുവല്ല പൂമാലയിലായിരുന്നു ഓണാഘോഷത്തിനിടെ സംഭവം. ബുധനാഴ്ച വൈകിട്ടാണ് ഓണാഘോഷം നടന്നത്. മദ്യപിച്ച് എത്തിയ പ്രതി തിരക്കിനിടയില്‍ പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. പ്രതിക്കെതിരെ മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നു.
പ്രതി കയറിപിട്ച്ചതോടെ പെണ്‍കുട്ടി ബഹളം വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും സംഘാടകരും ഇയാളെ തടഞ്ഞുവെച്ചു. പ്രതിക്കെതിരെ അനധികൃത മദ്യക്കച്ചവടം ഉള്‍പ്പെടെ നാല് ക്രിമിനല്‍ കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.