കണ്ണൂര്‍: കണ്ണൂർ കാക്കയങ്ങാട് യൂദാ ശ്ലീഹായുടെ കപ്പേളയോടനുബന്ധിച്ചുള്ള തിരുസ്വരൂപം സാമൂഹ്യവിരുദ്ധർ കത്തിച്ച നിലയിൽ. എടത്തൊട്ടി സെന്റ് വിൻസന്റ് പള്ളിക്ക് കീഴിൽ ഉള്ളതാണ് കപ്പേള. ഇന്ന് പുലർച്ചെയാണ് സംഭവം. തിരുസ്വരൂപവും ഗ്രോട്ടോയും തീപിടിച്ച് കരിഞ്ഞ നിലയിലാണ്. കപ്പേളയുടെ ചുമതലയുള്ള വികാരി ഫാ. രാജു ചൂരയ്ക്കൽ പൊലീസിൽ പരാതി നൽകി. മുഴക്കുന്ന് പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. കത്തിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന വസ്തുക്കള്‍ സമീപത്ത് നിന്ന് കണ്ടെത്തിയതായും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി