തിരുവനന്തപുരം: ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിച്ച് മടങ്ങുമ്പോള്‍ സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ യുവാവ് മരിച്ചു. നഗരൂർ കടവിള പുല്ലുതോട്ടം വിശാൽ വിലാസത്തിൽ ദേവരാജ് (39) ആണ് മരിച്ചത്. കിളിമാനൂർ – ആലംകോട് റോഡിൽ കടവിളയിൽ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു അപകടമുണ്ടായത്. ദേവരാജിന്റെ ഭാര്യ വിജി അഞ്ച് മാസം ഗർഭിണിയാണ്. ദേവരാജും വിജിയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോയി മടങ്ങി വരികയായിരുന്നു. ബസിൽനിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് ദേവരാജ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു. ഉടനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. സംഭവത്തില്‍ നഗരൂർ പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടക്കും. മകൻ: ദേവനന്ദ്.
Trending
- ബഹ്റൈനില്‍ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി പോസ്റ്റര്‍ പതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
- ബഹ്റൈന്‍ സിവില്‍ ഡിഫന്‍സ് മേധാവി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
- കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ വഴങ്ങി സർക്കാർ; പഴയ ഫോർമുല അനുസരിച്ച് കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദു
- ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകം; പിതാവ് ദീപക് കുറ്റം സമ്മതിച്ചു, കൊലക്ക് കാരണം രാധികയുടെ ടെന്നീസ് അക്കാദമി
- അല്‍ ഫാതിഹ് ഹൈവേയിലെ ചില പാതകള്‍ 12 മുതല്‍ അടച്ചിടും
- ജെബ്ലാത്ത് ഹെബ്ഷിയിലും അല്‍ ഖദമിലും അഴുക്കുചാല്‍ ശൃംഖല പദ്ധതി വരുന്നു
- ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം പോര, 25 ലക്ഷം നൽകണം, മകൾക്കും ജോലി കൊടുക്കണം; അടൂർ പ്രകാശ്
- മദ്രസയുടെ സമയം മാറ്റുകയാണ് വേണ്ടത്; സമസ്തയുടെ ആവശ്യത്തിന് വഴങ്ങില്ല; അവര്‍ കോടതിയില്‍ പോകട്ടെയെന്ന് ശിവന്‍കുട്ടി