മനാമ: റോഡിലെ ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ട്രാഫിക് നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കുന്ന ഡ്രൈവർമാരെ ബഹുമാനിക്കുന്നതിനായി ജനറൽ ട്രാഫിക് വകുപ്പ് കാമ്പയിൻ സംഘടിപ്പിച്ചു. റോഡ് ഉപയോക്താക്കളുമായുള്ള കമ്മ്യൂണിറ്റി പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതിനും അനുയോജ്യമായ ഡ്രൈവർമാരെ അഭിനന്ദിക്കുന്നതിനും അവരെ സമൂഹത്തിൽ ഒരു മാതൃകയായി ഉയർത്തിക്കാട്ടുന്നതിനും ട്രാഫിക് കാമ്പെയ്ൻ ലക്ഷ്യമിടുന്നു.
സുരക്ഷാ നിരക്ക് ഉയർത്തുന്നതിനും ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിനുമായി ജനറൽ ട്രാഫിക് വകുപ്പ് പോസിറ്റീവ് സംരംഭങ്ങൾ തുടർച്ചയായി നടപ്പാക്കുന്നു. “താങ്ക് യൂ” സംരംഭത്തിന്റെ ഭാഗമായിട്ടാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.