ഐ വൈ സി സി ഹമദ് ടൗൺ ഏരിയയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന സ്മൃതി സംഗമം നടത്തി, ഹമദ് ടൗൺ കെ എം സി സി ഹാളിൽ നടത്തിയ പരിപാടി ദേശീയ പ്രസിഡൻ്റ് ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്തു, ഏരിയ പ്രസിഡൻ്റ് നസീർ പൊന്നാനി അധ്യക്ഷൻ ആയിരുന്നു, രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും ജനാധിപത്യ മൂല്യവും സംരക്ഷിക്കാൻ ഓരോ ഇന്ത്യക്കാരനും മുന്നിട്ട് ഇറങ്ങേണ്ട സാഹചര്യം ആണ് ഉള്ളതെന്നും ഓരോ ഐ വൈ സി സി ഇതിനായി പ്രയത്നിക്കണം എന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡൻ്റ് ഫാസിൽ വട്ടോളി പറഞ്ഞു, രാജ്യത്തിൻ്റെ സ്വാതന്ത്ര്യം നേടിത്തരുവാൻ നേതൃത്വം നൽകിയ രാഷ്ട്ര നേതാക്കളുടെ ചരിത്രം പോലും അവമധിക്കപ്പെടുന്ന കാലത്ത് ഓരോ ഇന്ത്യക്കാരനും ജാഗരൂകരാകണമെന്നും യോഗത്തിൽ സംസാരിച്ച ദേശീയ സെക്രട്ടറി അലൻ ഐസക്ക് പറഞ്ഞു, ജോൺസൺ ജോസഫ്, ഷംഷാദ് , ഷഫീക് കൊല്ലം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,ഏരിയ സെക്രട്ടറി റോയ് മത്തായി സ്വാഗതവും ട്രഷറർ ശരത് കണ്ണൂർ നന്ദിയും പറഞ്ഞു
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി