തൃശൂർ: കണിമംഗലത്തിന് സമീപം പാലക്കൽ പാടത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. സ്ത്രീകളും കുട്ടികളുമടക്കം അൻപതിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരില്‍ ചിലരുടെ നില ഗുരുതരമാണ്. സ്കൂൾ, കോളജ് വിദ്യാർഥികളും രാവിലെ ജോലി ആവശ്യങ്ങൾക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും. കണിമംഗലത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ക്രൈസ്റ്റ് ബസാണ് മറിഞ്ഞത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
Trending
- യൂട്യൂബിൽ വന്‍ മാറ്റം; 10 വര്‍ഷത്തിനൊടുവില്‍ ട്രെന്‍ഡിംഗ് പേജ് നിര്‍ത്തലാക്കി
- സ്കൂള്‍ സമയമാറ്റം; ചര്‍ച്ചക്കു തയ്യാറാണെന്നു വിദ്യാഭ്യാസ മന്ത്രി
- ആലപ്പുഴ ഹരിപ്പാടിന് സമീപംപാഴ്സൽ ലോറി തടഞ്ഞ് 3.24 കോടിതട്ടിയെടുത്ത കേസിൽ രണ്ട് പ്രതികൾകൂടി പൊലീസ് കസ്റ്റഡിയിൽ
- അഹമ്മദാബാദ് വിമാന ദുരന്തം സംബന്ധിച്ച ഞെട്ടിക്കുന്ന കണ്ടെത്തൽ
- വിദ്യാർത്ഥികളെക്കൊണ്ട് കാൽ കഴുകിച്ചതിൽ വിശദീകരണം തേടുമെന്ന് മന്ത്രി; ‘അടിമത്ത മനോഭാവം വളർത്തുന്നത് അംഗീകരിക്കില്ല’
- ബിജെപിക്ക് സംസ്ഥാനത്ത് പുതിയ കാര്യാലയം; മാരാർജി ഭവൻ ഉദ്ഘാടനം ചെയ്ത് അമിത് ഷാ; തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ നിർദേശം
- കാൻസർ രോഗികൾക്ക് മുടി ദാനം നൽകി
- കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ സുരേഷ് ഗോപിയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് മാർച്ചും പ്രതിഷേധ യോഗവും നടത്തി