അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. സിഐടിയു പൊന്‍വിള ബ്രാഞ്ച് സെക്രട്ടറി ഡി ഷൈജുവാണ് പിടിയിലായത്. നെയ്യാറ്റിന്‍കര പൊന്‍വിളയില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത സ്തൂപം രാത്രി എട്ട് മണിയോടെ അടിച്ചു തകര്‍ക്കുകയായിരുന്നു. സ്മാരകവും സ്തൂപവും അടിച്ചുതകര്‍ത്ത സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ് ശേഖരിച്ച് പരിശോധിച്ചിരുന്നു. സംഭവത്തിന് പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം ഡിവൈഎഫ്ഐ നിഷേധിച്ചിട്ടുണ്ട്. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധവും നടത്തി. ചൊവ്വാഴ്ചയാണ് ജംക്ഷനില്‍ സ്മാരകവും വെയ്റ്റിങ് ഷെഡും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചത്. സമീപത്തായി സി പി എമ്മിന്റെ ഫ്ലക്സും തകർത്തിരുന്നു. സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശമാണിത്.
Trending
- കാട്ടാക്കടയിലെ നവജാതശിശുവിന്റെ മരണം; അമ്മ കൊലപ്പെടുത്തിയത് അതിക്രൂരമായി, കഴുത്തിൽ ബ്ലേഡ് കൊണ്ട് കീറുകയും കത്രിക കുത്തി താഴ്ത്തുകയും ചെയ്തു
- തൃശൂരിലെ കിറ്റ് വിവാദം: കലക്ടറേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധം, പരാതി നല്കി എല്‍ഡിഎഫ് നേതാക്കള്‍
- ‘വലിയ ജാഗ്രത വേണം; അര്‍ഹതയുള്ളവര്‍ക്കാവണം നമ്മുടെ വോട്ട്’; എല്ലാ പ്രവര്‍ത്തകരും വോട്ട് ചെയ്യണമെന്ന് കാന്തപുരം
- ഒന്നിച്ചുപോകാനാകില്ലെന്ന് കോടതിയില്‍ പറഞ്ഞു; പിന്നാലെ പൊലിസുകാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭര്‍ത്താവ് കുറ്റക്കാരന്‍
- നിയമസഭാ തെരഞ്ഞെടുപ്പ്; കേന്ദ്രസേനയടക്കം തലസ്ഥാന നഗരത്തിൽ 2500 ഉദ്യോഗസ്ഥർ, സുരക്ഷാ വലയം തീർത്ത് പൊലീസ്
- ആശ്വാസം, ഹോർമുസ് തുറക്കുന്നു; നടപടികൾ ആരംഭിച്ച് ഇറാൻ, നാളെയോ മറ്റന്നാളോ തുറന്നേക്കും
- തുറന്ന് കിടന്ന പിന്‍വശത്തെ അടുക്കള വാതിലിലൂടെ അകത്തേക്ക്, വയോധികയുടെ കണ്ണിൽ മുളക് പൊടി വിതറി സ്വർണമാല കവർന്നു, അയൽവാസി പിടിയിൽ
- ജോസ് കെ മാണി സീറ്റിന് കോഴ നൽകിയെന്ന ആരോപണം; മാണി സി കാപ്പനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കേരള കോൺഗ്രസ് എം


