കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11.32 ഓടെ ആര്‍ഡിഒ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പത്രികാ സമര്‍പ്പണച്ചടങ്ങില്‍ സംബന്ധിച്ചു. ഡിവൈഎഫ്ഐയാണ് ജെയ്കിന് കെട്ടിവെക്കേണ്ട തുക നല്‍കിയത്. പുതുപ്പള്ളിയില്‍ മൂന്നാം തവണയാണ് ജെയ്ക് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ ഒമ്പതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ജെയ്ക് സി തോമസ് പരാജയപ്പെട്ടത്. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ ജെയ്ക് സി തോമസിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്, മന്ത്രി വി എന്‍ വാസവന്, രാമചന്ദ്രന് കടന്നപ്പള്ളി എംഎല്‍എ തുടങ്ങിയവര്‍ ജെയ്കിനെ ഷാള്‍ അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് പ്രകടനമായി നടന്നാണ് ജെയ്ക് സി തോമസ് ആര്‍ഡിഒ ഓഫീസിലെത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി എ വി റസല്‍, സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കെ ജെ തോമസ് തുടങ്ങിയവര്‍ ജെയ്കിനെ അനുഗമിച്ചു.
Trending
- പ്രതികാരച്ചുങ്കം: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരുവ ഇനിയും ഉയർത്തുമെന്ന് സൂചന നൽകി ട്രംപ്, ബ്രിക്സ് രാജ്യങ്ങളുടെ വിർച്വൽ ഉച്ചകോടി ഇന്ന്
- ബഹ്റൈന്‍ വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ പുതിയ ഡയറക്ടര്‍മാരെ നിയമിച്ചു
- ബഹ്റൈനില്‍ 20,000ത്തിലധികം പേര് ഹജ്ജിന് രജിസ്റ്റര്‍ ചെയ്തു
- പലസ്തീൻ തടവുകാർക്ക് ഭക്ഷണം അടക്കമുള്ള അടിസ്ഥാന സൗകര്യം നൽകണം, സർക്കാരിനെ നിർത്തിപ്പൊരിച്ച് ഇസ്രയേൽ സുപ്രീം കോടതി
- നേപ്പാൾ സ്വദേശികള്‍ക്കായി മെഡിക്കന്‍ ക്യാമ്പ
- ബഹ്റൈനിലെ യുവ പ്രതിഭകളെ ശാക്തീകരിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു
- ‘ബാക്ക് ബെഞ്ചറായി മുഴുവൻ ക്ലാസിലും പങ്കെടുത്ത് മോദി’, ബിജെപി എംപിമാർക്കുള്ള പരിശീലന പരിപാടിയിൽ സജീവമായി പ്രധാനമന്ത്രി
- തോൽവിയുടെ പേരിൽ പാർട്ടി പിളരുന്ന സാഹചര്യം, ഗതികെട്ട് രാജി വച്ച് ജപ്പാൻ പ്രധാനമന്ത്രി