മനാമ: ബഹ്റൈൻ കേരളം സോഷ്യൽ ഫോറം എന്ന ബികെഎസ്എഫ് സംഘടിപ്പിച്ച ഓൺലൈൻ പെരുന്നാൾ സംഗമത്തിൽ ഒട്ടേറെ സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു. സംഗമം മുൻ സമാജം പ്രസിഡന്റും ഐസിആർഎഫ് ചെയർമാനുമായിരുന്ന ജോൺ ഐപ്പ് നാട്ടിൽ നിന്നും ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. സോമൻ ബേബി, സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, ഡോ ജോർജ് മാത്യു . നാസർ മഞ്ചേരി, ജലാൽ, ജ്യോതി മേനോൻ, അൻവർ ശൂരനാട് സുനിൽ ബാബു, നജീബ് കടലായി, ജലീൽ അബ്ദുള്ള, നിസാർ ഉസ്മാൻ, ഓ കെ കാസിം, അമൽ ദേവ്, നിസാർ കൊല്ലത്ത്, മണികുട്ടൻ, അൻവർ കണ്ണൂർ, ഗംഗൻ, സത്താർ, ബഷീർ കുമരനെല്ലൂർ, അജയഘോഷ്, നൗഫൽ അബൂബകർ, മൻസൂർ, സലീം നമ്പ്ര അമീൻ വെളിയങ്കോട്, മൊയ്തീൻ പയ്യോളി അൻ വർ ശൂരനാട്, ഷിബു ചെറുതിരുത്തി, ശ്രീജ ശ്രീധരൻ, റാഷിദ് കണ്ണങ്കോട്ട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹാരിസ് പഴയങ്ങാടി സ്വാഗതം പറഞ്ഞു കാസിം പാടത്തകായിൽ നന്ദിയും സൂം നിയന്ത്രണവും നടത്തി. തുടർന്ന് മുസ്തഫ അസീലും ലത്തീഫ് മരക്കാട്ടും നവാസും നയിച്ച ഓൺലൈൻ ഇശൽ സന്ധ്യ വ്യത്യ്സ്ത അനുഭവമായി.


