മനാമ: ബഹ്റൈനിലേക്ക് നിയുക്തനായ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി സ്വീകരിച്ചു. തന്റെ യോഗ്യതാപത്രത്തിന്റെ പകർപ്പ് വിനോദ് കെ ജേക്കബ് മന്ത്രിക്ക് സമർപ്പിച്ചു. പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ അധിഷ്ഠിതമായ ബഹ്റൈൻ-ഇന്ത്യ നയതന്ത്രബന്ധത്തിന്റെ ആഴം, മന്ത്രി അനുസ്മരിച്ചു.
പൊതു ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതൽ ശക്തമാകട്ടെയെന്നും ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കാൻ കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു. ബഹ്റൈനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ തന്റെ രാജ്യത്തിന്റെ താൽപ്പര്യം അറിയിച്ച വിനോദ് കെ. ജേക്കബ്, ബഹ്റൈൻ കൂടുതൽ അഭിവൃദ്ധിപ്പെടട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു



