കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലെ സംഘർഷത്തില്‍ കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെ പോലീസ് കേസെടുത്തു. സെൻട്രൽ പോലീസാണ് കേസെടുത്തത്. അന്യായമായി സംഘം ചേരൽ, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പള്ളിക്ക് നാശനഷ്ടം വരുത്തൽ തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. അതേസമയം, അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഒരു വിഭാഗം ഇന്ന് കുർബാന അർപ്പിക്കും. വൈകിട്ട് നാല് മണിക്കാണ് കുർബാന. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും ഏകീകൃത കുർബാനയ്ക്കെതിരായ പ്രമേയം പള്ളിക്ക് മുന്നിൽ അവതരിപ്പിക്കും. ഇന്നലെയാണ് എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയ മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പിനെ തടഞ്ഞത്. അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് വഴിവച്ചത്. ആര്‍ച്ച് ബിഷപ്പ് സിറില്‍ ബാസിലിനെതിരെയാണ് പ്രതിഷേധം നടന്നത്. പള്ളിയിലെ വിമത വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്.
Trending
- ബഹ്റൈനില്‍ 29 വര്‍ഷത്തിനുശേഷം റമദാന് പൂര്‍ണമായി ശൈത്യകാലത്ത്
- ബഹ്റൈനില്‍ അഞ്ചു ലക്ഷത്തിലേറെ വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് സ്വകാര്യ മേഖലയില്‍
- മനുഷ്യക്കടത്ത് കേസില്‍ രണ്ടു പേര്‍ക്ക് അഞ്ചു വര്‍ഷം വീതം തടവ്
- കേരള സര്‍ക്കാര്‍ അനുവദിച്ച പുതിയ നോര്‍ക്ക ഹെല്പ് ഡെസ്ക് കെ.എസ്.സി.എയില്‍ ഉദ്ഘാടനം ചെയ്തു
- കാറിടിച്ച് രണ്ടു കുട്ടികള്‍ക്ക് പരിക്ക്
- അവശ്യസാധന വിലകള്‍ പാര്‍ലമെന്റ് പരിശോധിക്കും
- അമേരിക്കന്‍ ഗായിക ദോജ കാറ്റ് ബഹ്റൈനിലെ വേദിയിലെത്തുന്നു
- ഖാലിദ് ബിന്‍ ഹമദ് ഫുട്ബോള്‍ കപ്പ്: റിഫ ചാമ്പ്യന്മാരായി


