ആറ്റിങ്ങൽ: അക്കാദമിക മികവിനൊപ്പം കലാ കായിക മേഖലകളിലും വിദ്യാർഥികളെ വാർത്തെടുക്കുന്നതിൽ സ്കൂൾ പിടിഎ കൾ പ്രധാന പങ്കു വഹിക്കുന്നുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ആറ്റിങ്ങൽ അവനവഞ്ചേരി ഗവൺമെൻ്റ് ഹൈസ്കൂളിനായി വാങ്ങിയ 25 സെൻറ് സ്ഥലത്തിൻ്റെ രേഖ ഏറ്റുവാങ്ങിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ സാമൂഹ്യമായ ഇടപെടലുകൾ സ്കൂളുകളെ കമ്മ്യൂണിറ്റി സെൻററുകൾക്ക് തുല്യമാക്കി മാറ്റിയിരിക്കുകയാണ്. വിദ്യാർത്ഥികൾ ക്ലാസ് മുറികൾക്കപ്പുറം നല്ല ബന്ധങ്ങൾ വികസിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിലെ അധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി 13 ലക്ഷം രൂപ സമാഹരിച്ചാണ് സ്കൂളിനോട് ചേർന്നുള്ള 25 സെൻറ് സ്ഥലം വാങ്ങിയത്. നഗരസഭാ പ്രതിനിധികളും പിടിഎ ഭാരവാഹികളും ചേർന്ന് ഭൂമിയുടെ രേഖ മന്ത്രിക്ക് കൈമാറി. സ്കൂളിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കലാ കായിക രംഗത്ത് സമ്മാനങ്ങൾ നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അഭിനന്ദിച്ചു. ഒ.എസ് അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ്. കുമാരി, വിവിധ തദ്ദേശ ഭരണ പ്രതിനിധികൾ, അധ്യാപകർ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Trending
- ‘ദേവന് നേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പി’; ആറൻമുളയിലും ആചാരലംഘനം, ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത്
- തൊഴിൽരംഗത്ത് സ്ത്രീപങ്കാളിത്ത നിരക്ക് ഉയർത്തുക കുടുംബശ്രീയുടെ ലക്ഷ്യം: മന്ത്രി എം ബി രാജേഷ്
- ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള; ‘ഉണ്ണികൃഷ്ണൻ പോറ്റി ഗൂഢാലോചനയുടെ ഭാഗം’, നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്ന് സര്‍ക്കാരിനോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
- ബഹ്റൈന്‍ ഗ്രാന്‍ഡ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ്: രജിസ്ട്രേഷന് തുടങ്ങി
- പുതിയ ഡെലിവറി ബൈക്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തണമെന്ന് എം.പിമാര്‍
- അല്‍ മനാര ആര്‍ട്ട് ആന്റ് കള്‍ചര്‍ സ്പേസ് ഉദ്ഘാടനം ചെയ്തു
- പ്രവാസി പ്രൊഫഷണലുകൾ കേരളത്തിന്റെ കുതിപ്പിന് വലിയ സംഭാവന നല്കാൻ സാധിക്കുന്നവർ – ഡോ: ജോൺ ബ്രിട്ടാസ് എംപി
- ‘റോഡ് റോളർ കയറ്റി നശിപ്പിക്കണം’, കടുപ്പിച്ച് മന്ത്രി ഗണേഷ്കുമാര്; വിചിത്ര നിര്‍ദേശങ്ങളോടെ എയര്‍ഹോണ്‍ പിടിച്ചെടുക്കാൻ സ്പെഷ്യൽ ഡ്രൈവിന് ഉത്തരവ്