മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രാജപുത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തുന്ന ബിഹാര്‍ പോലീസ് ഉദ്യോഗസ്ഥന് മുംബൈയിൽ നിര്‍ബന്ധിത ക്വാറന്റീന്. സുശാന്തിന്റെ ആത്മഹത്യയെക്കുറിച്ച് പിതാവിന്റെ പരാതിയില്‍ അന്വേഷണം നടത്തുന്ന സംഘത്തലവനായ വിനയ് തിവാരിയോടാണ് നിര്‍ബന്ധിത ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് ബി എംസി അധികൃതര്‍ ആവശ്യപ്പെട്ടത്. ബിഹാര്‍ ഡി ജി പിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ നാല് ദിവസമായി അന്വേഷണത്തിലുള്ള ഉദ്യേഗസ്ഥരോട്് ക്വാറന്റീനില്‍ പ്രവേശിക്കാനാണ് ബി എംസി നിര്‍ദേശം നല്‍കിയത് എന്നാല്‍ ഈ നിര്‍ദേശം ഉദ്യോഗസ്ഥര്‍ നിരസിക്കുകയാണ് ചെയ്തത്. തുടര്‍ന്നാണ് നിര്‍ബന്ധിത ക്വാറന്റീനില്‍ പോകാന്‍ ഇവരോട് ആവശ്യപ്പെട്ടത്.നിലവില്‍ ഗാറെഗാവിലെ ഗസ്റ്റ് ഹൗസിലാണ തിവാരിയെ താമസിപ്പിച്ചിരിക്കുന്നത്. തിവാരിക്ക് പുറമെ അന്വേഷണ ചുമതലയുള്ള നാല് പോലീസ് ഉദ്യോഗസ്ഥരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.


