
മനാമ: ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2022-ൽ ബഹ്റൈനിൽ 27,800 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. 2021-ൽ ഇത് ഏകദേശം 29,600 കാറുകളായിരുന്നു. പുതിയ സ്വകാര്യ കാറുകളുടെ രജിസ്ട്രേഷനാണ് ഏറ്റവും കൂടുതൽ നടന്നിരിക്കുന്നത്. ഇത് 61.1% വരും. വാടകയ്ക്കുള്ള സ്വകാര്യ കാറുകൾ 16.4% വും മോട്ടോർ സൈക്കിളുകൾ 8.9% വും രജിസ്ട്രേഷൻ നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 16,970 പുതിയ സ്വകാര്യ കാറുകളുടെ രജിസ്ട്രേഷൻ നടന്നു. ഏകദേശം 4,500 സ്വകാര്യ കാറുകൾ റെന്റ് എ കാർ സേവനത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ളതായും സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.


