വൈക്കം: കെ.എസ്.ഇ.ബി. തലയാഴം ഡിവിഷനിലെ ലൈന്‍മാനെയും കരാര്‍ ജീവനക്കാരനെയും ആക്രമിച്ച കേസില്‍ അച്ഛനും മക്കളും അറസ്റ്റില്‍. വെച്ചൂര്‍ മുച്ചൂര്‍ക്കാവ് അനുഷാ വീട്ടില്‍ സന്തോഷ് (50), മക്കളായ അര്ജുന് (21), അനൂപ് കുമാര്‍ (22) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റുചെയ്തത്. സന്തോഷും അര്ജുനുംചേര്ന്ന് കഴിഞ്ഞദിവസം ഇവരുടെ വീട്ടിലെത്തിയ കെ.എസ്.ഇ.ബി. ഓഫീസിലെ ലൈന്മാന് ഹരീഷിനെ ആക്രമിക്കുകയായിരുന്നു. ഇവരുടെ വീട്ടിലെ വൈദ്യുതിബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിച്ചിരുന്നു. എന്നാല്‍, ഇവര്‍ വീണ്ടും വൈദ്യുതി മോഷണം ചെയ്ത് ഉപയോഗിക്കുന്നതായറിഞ്ഞാണ് പരിശോധനയ്ക്കെത്തിയ ഹരീഷിനെ ഇവര്‍ ആക്രമിച്ചത്. ഇതിനുശേഷം അടുത്തദിവസം വൈദ്യുതി പുനഃസ്ഥാപിക്കാന്‍ എത്തിയ കരാര്‍ ജീവനക്കാരനെ, അനൂപ് കുമാര്‍ വീട്ടിലുണ്ടായിരുന്ന നായയെ അഴിച്ചുവിട്ട് കടിപ്പിക്കുകയായിരുന്നു. ജീവനക്കാരുടെ പരാതിയെത്തുടര്‍ന്ന് വൈക്കം പോലീസ് കേസ് എടുത്തു. എസ്.എച്ച്.ഒ. കെ.ആര്.ബിജു, എസ്.ഐ. ദിലീപ് കുമാര്‍, ഷിബു വര്‍ഗീസ്, വിജയപ്രസാദ്, സത്യന്, സി.പി.ഒ.മാരായ സുദീപ്, രജീഷ് എന്നിവര്‍ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ റിമാന്‍ഡുചെയ്തു.
Trending
- ‘ദേവന് നേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പി’; ആറൻമുളയിലും ആചാരലംഘനം, ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത്
- തൊഴിൽരംഗത്ത് സ്ത്രീപങ്കാളിത്ത നിരക്ക് ഉയർത്തുക കുടുംബശ്രീയുടെ ലക്ഷ്യം: മന്ത്രി എം ബി രാജേഷ്
- ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള; ‘ഉണ്ണികൃഷ്ണൻ പോറ്റി ഗൂഢാലോചനയുടെ ഭാഗം’, നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്ന് സര്‍ക്കാരിനോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
- ബഹ്റൈന്‍ ഗ്രാന്‍ഡ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ്: രജിസ്ട്രേഷന് തുടങ്ങി
- പുതിയ ഡെലിവറി ബൈക്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തണമെന്ന് എം.പിമാര്‍
- അല്‍ മനാര ആര്‍ട്ട് ആന്റ് കള്‍ചര്‍ സ്പേസ് ഉദ്ഘാടനം ചെയ്തു
- പ്രവാസി പ്രൊഫഷണലുകൾ കേരളത്തിന്റെ കുതിപ്പിന് വലിയ സംഭാവന നല്കാൻ സാധിക്കുന്നവർ – ഡോ: ജോൺ ബ്രിട്ടാസ് എംപി
- ‘റോഡ് റോളർ കയറ്റി നശിപ്പിക്കണം’, കടുപ്പിച്ച് മന്ത്രി ഗണേഷ്കുമാര്; വിചിത്ര നിര്‍ദേശങ്ങളോടെ എയര്‍ഹോണ്‍ പിടിച്ചെടുക്കാൻ സ്പെഷ്യൽ ഡ്രൈവിന് ഉത്തരവ്