തിരുവനന്തപുരം: വീണാ വിജയന് കരിമണൽ കമ്പനി മാസപ്പടി നൽകിയതിൽ അന്വേഷണം വേണമെന്നു യുവമോർച്ച. മുഖ്യമന്ത്രിയുടെ മകൾ സംശയത്തിന് അതീതയായിരിക്കണം. ഈ പുറത്ത് വന്നത് മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണെന്ന് എല്ലാവർക്കും അറിയാം . ഇക്കാര്യത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തണം . സത്യം പുറത്ത് വരണം കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി കൈപറ്റിയത് എന്തിനെന്ന് ജനങ്ങൾ അറിയണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു. എന്തിന്റെ പ്രതിഫലമാണ് മുഖ്യമന്ത്രിയുടെ മകൾക്ക് ലഭിച്ച മാസപ്പടിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. കരിമണൽ കമ്പനി ഉടമയുടെ ഡയറിയിൽ കോൺഗ്രസിന്റെ നേതാക്കളുമുണ്ട്. ഇക്കാര്യത്തിൽ എന്താണ് പ്രതിപക്ഷ നേതാവിന് പറയാനുള്ളത് എന്നും പ്രഫുൽ കൃഷ്ണൻ ചോദിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി