മനാമ: ഐസിസി പുരുഷ ക്രിക്കറ്റ് വേൾഡ് കപ്പ് ട്രോഫി ടൂർ ആഗസ്റ്റ് 12, 13 തീയതികളിൽ നടത്തുമ്പോൾ ബഹ്റൈൻ ലോക കായിക ഭൂപടത്തിൽ ഏറെ ശ്രെദ്ധിക്കുന്ന ഇടമായി മാറും.
ബഹ്റൈനിലെ കായിക രംഗം മെച്ചപ്പെടുത്താനായി ഷെയ്ഖ് നാസ്സർ ബിൻ ഹമദ് അൽ ഖലീഫ , ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എന്നിവർ നൽകുന്ന പിന്തുണ ഏറെ മഹത്തരമാണെന്ന് കെ.എച്ച്. കെ. സ്പോർട്സ് സി.ഇ.ഒ . മുഹമ്മദ് ഷാഹിദ് സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു.
കെഎച്ച്കെ സ്പോർട്ടും ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനും ചേർന്നാണ് ഐസിസി ട്രോഫിക്ക് ഉജ്ജ്വലമായ സ്വാഗതമൊരുക്കുന്നത്.