കൂട്ടുപുഴ: കണ്ണൂര്‍ കൂട്ടുപുഴ യില്‍ വന്‍കുഴല്‍പ്പണ വേട്ട. കര്‍ണാടക-കണ്ണൂര്‍ കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റില്‍ വെച്ചാണ് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ എക്സൈസ് പിടികൂടിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെ വാഹനപരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ അഞ്ചു പേരില്‍ നിന്നാണ് പണം കണ്ടെത്തിയത്. സഞ്ചിയില്‍ സൂക്ഷിച്ച നിലയിലും ശരീരത്ത് കെട്ടിവെച്ച നിലയിലുമായിരുന്നു പണം. സംശയാസ്പദമായ സാഹചര്യത്തെ തുടര്‍ന്ന് വാഹനം പരിശോധിക്കുകയായിരുന്നു. മലപ്പുറത്തേക്കാണ് പണം കൊണ്ടു പോകുന്നത് എന്നാണ് എക്സൈസിന് ഇവര്‍ നല്കിയ മൊഴി. എക്സൈസ് ഇതു സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Trending
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
- കോടതി ഉത്തരവും ലംഘിച്ചു; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്
- കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്‍സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ



