
കൃഷ്ണഗിരി (തമിഴ്നാട്): കൃഷ്ണഗിരിയില്‍ പടക്ക ഗോഡൗണിലുണ്ടായ വന്‍ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. പത്തുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. മൂന്ന് വീടുകള്‍ തകര്‍ന്നു. പ്രദേശത്ത് അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഗോഡൗണിനകത്തെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അതിനാല്‍ത്തന്നെ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. ശനിയാഴ്ച രാവിലെ കൃഷ്ണഗിരി പഴയപെട്ടി മേഖലയില്‍ പടക്ക സാമഗഗ്രികള്‍ സൂക്ഷിച്ച ഗോഡൗണിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റവരെ കൃഷ്ണഗിരിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

