
മനാമ: ബഹ്റൈനിലെ ടൂബ്ലിയിൽ ആരോഗ്യസുരക്ഷാ മാനദണ്ഠങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഒരു റെസ്റ്റാറന്റ് അടച്ചു പൂട്ടി. ഇവിടെയുള്ള ഏഷ്യക്കാരനായ ഷെഫ് റെസ്റ്റാറന്റിന്റെ പിറകിലുള്ള വൃത്തിഹീനമായ കാർപാർക്കിങ്ങിൽ വെച്ച് വെജിറ്റബിൾ കബാബ് ഉണ്ടാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടതോടെയാണ് പുറംലോകം ഈ വിവരമറിഞ്ഞത്. തുടർന്ന് വാണിജ്യവ്യവസായ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് ക്രമകേടുകൾ കണ്ടെത്തിയത്. നിയമലംഘനം നടത്തിയ റസ്റ്റോറന്റിനെതിരെ നടപടികൾ സ്വീകരിക്കുകയും റസ്റ്റോറന്റ് അടച്ചുപൂട്ടുകയും ചെയ്തു.

