തിരുവനന്തപുരം : കാഞ്ഞങ്ങാട്ട് മുസ്ലിം ലീഗ് പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ പ്രകോപന പരമായ മുദ്രാവാക്യം വിളിച്ചതിൽ പോലീസ് നടപടി സ്വീകരിക്കണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു. അണികൾ നടത്തുന്ന പ്രകടനത്തിൽ ഇതര മതസ്തരെ അവഹേളിക്കുന്നതിൽ മുസ്ലീം ലീഗ് നേതൃത്വം നടപടി സ്വീകരിക്കണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽകൃഷ്ണൻ ആവശ്യപ്പെട്ടു. ഇരു സമുദായങ്ങൾക്കിടയിൽ ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാഞ്ഞങ്ങാട് പ്രകടനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേവലം ഒരു മുദ്രാവാക്യം വിളി എന്നതിനപ്പുറം ഇതിന് പിന്നിൽ മറ്റ് പല അജണ്ടകളും ഉണ്ടെന്നും ആ അജണ്ടകൾ പുറത്ത് വരുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലീഗ് പ്രകടനത്തിലെ ഈ വർഗീയത വമിക്കുന്ന പ്രകടനത്തിൽ നിന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ഒരു വർഗീയ സംഘടനയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ജീഹാദിനുള്ള ആഹ്വാനമാണോ ലീഗ് പ്രവർത്തകർ നടത്തിയതെന്നും യുവമോർച്ച നേതാക്കൾ പറഞ്ഞു. കാഞ്ഞങ്ങാട്ടെ ലീഗ് പ്രകടനത്തിൽ കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രഫുൽകൃഷ്ണൻ DGP ക്ക് പരാതി നൽകി.