റായ്പുര്‍ : കല്‍ക്കരി കുംഭകോണക്കേസില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢിലെ കല്‍ക്കരി ലെവി കുംഭകോണക്കേസില്‍ രാണു സാഹുവിനെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇ.ഡി. അറസ്റ്റ് ചെയ്തത്. വിവാദമായ കല്‍ക്കരി കുംഭകോണത്തില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഐ.എ.എസ്. ഓഫീസറാണ് രാണു സാഹു. 2009 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ സമീര്‍ വിഷ്ണോയിയെയാണ് കല്‍ക്കരി അഴിമതിയില്‍ ഇ.ഡി. മുൻപ് അറസ്റ്റ് ചെയ്തിരുന്നത്.ഇ.ഡി കഴിഞ്ഞദിവസം രാണു സാഹുവിന്റെ വീട്ടിലും ഇവരുമായി ബന്ധപ്പെട്ട മറ്റുകേന്ദ്രങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ശനിയാഴ്ച രാവിലെ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് കടന്നത്. കേസിൽ രാണു സാഹുവിന്റെ ഭര്‍ത്താവും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ജെ.പി. മൗര്യയെയും ഇ.ഡി ചോദ്യംചെയ്തിരുന്നു.2010 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയായ രാണു സാഹു നേരത്തെ കോര്‍ബ, റായ്ഘട്ട് ജില്ലകളിലെ കളക്ടറായിരുന്നു. നിരവധി കല്‍ക്കരി ഖനികളുള്ള ജില്ലയാണ് ഇത് രണ്ടും. ഇത്തരത്തിൽ ഉദ്യോഗസ്ഥ അനധികൃതമായി ഉണ്ടാക്കിയെടുത്ത കോടികള്‍ വിലവരുന്ന സ്വത്ത് ഇ.ഡി. കണ്ടുകെട്ടിയിട്ടുണ്ട്. കല്‍ക്കരി കുംഭകോണത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സ്വത്തും ഇ.ഡി. നേരത്തെ കണ്ടുകെട്ടിയിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Trending
- കലോത്സവത്തിനൊരുങ്ങി തലസ്ഥാന നഗരി; ഉദ്ഘാടനം ശനി രാവിലെ 10ന്
- കുണ്ടറ ഇരട്ടക്കൊല കേസ് പ്രതിയെ നാട്ടിലെത്തിച്ചു; പ്രതി ലഹരിക്ക് അടിമ
- പത്താം ക്സാസുകാരിക്കെതിരെ റോഡിൽ ലൈംഗികാതിക്രമം; യുവാവ് പിടിൽ
- സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ഗർഭിണി ഉൾപ്പെടെ മൂന്ന് പേർ തെറിച്ചു വീണു
- തൃശൂരിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം
- മുതിർന്ന മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു
- കർഷകൻ കടന്നൽ കുത്തേറ്റ് മരിച്ചു
- നിമിഷപ്രിയയുടെ കേസില്‍ ഇടപെടാന്‍ തയ്യാറെന്ന് ഇറാന്; ‘മാനുഷിക പരിഗണന വെച്ച് കഴിയുന്നതെല്ലാം ചെയ്യാം’