വയനാട്; മുട്ടില്‍ മരം മുറിക്കേസില്‍ ഭൂഉടമകളുടെ പേരില്‍ ഉണ്ടാക്കിയ അനുമതിക്കത്തുകളെല്ലാം വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മരം മുറിക്കുന്നതിനായി വില്ലേജ് ഓഫീസില്‍ നല്കിയ അപേക്ഷകളാണ ്വ്യാജമായി ഉണ്ടാക്കിയതെന്ന് കണ്ടെത്തിയത്. വില്ലേജ് ഓഫീസില്‍ നല്കിയ എഴുകത്തുകളും പ്രതി റോജ്ി അഗസ്റ്റിന്റെ കൈപ്പടയില്‍ ഉള്ളതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.പട്ടയ ഭൂമിയില്‍ നട്ടുവളര്‍ത്തിയതും വളര്‍ന്നുവന്നതുമായ മരങ്ങള്‍ ഭൂഉടമകള്‍ക്ക് മുറിച്ച് മാറ്റാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ മറവിലായിരുന്നു വയനാട്ടിലെ വന്‍ മരംകൊള്ള. മുട്ടിലാണ് ആദിവാസി ഭൂമിയില്‍ നിന്നുപോലും ആന്റോ- റോജി – ജോസ് കുട്ടി അഗസ്റ്റിന് സഹോദരന്മാര് 104 മരങ്ങള്‍ മുറിച്ചു കടത്തിയത്.ഇവരുടെ സഹായികള്‍ ഭൂഉടമകള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരായാണ് താനൂര്‍ ഡിവൈഎസ്പി വി.വി.ബെന്നി് അന്വേഷണം നടത്തുന്നത്.രം മുറിക്കേസില്‍ പ്രത്യേക സംഘം അന്വേഷിക്കുന്ന 19 കേസില്‍ ഏഴു കേസില്‍ ഇതിനകം കുറ്റപത്രം നല്കി. ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ മുട്ടില്‍ മരംമുറിയിലാണ് ഇനി കുറ്റപത്രം സമര്‍പ്പിക്കേണ്ടത്. 300 വര്‍ഷത്തിന് മുകളില്‍ ഉള്ള 12 മരങ്ങളും 400 വര്‍ഷത്തിന് മുകളില്‍ ഉളള 9 മരങ്ങളും, 500 വര്‍ഷം പഴക്കമുള്ള മൂന്ന് മരങ്ങളും മുറിച്ച് മാറ്റിയവയില്‍ ഉണ്ടായിരുന്നുവെന്നാണ് അന്വേണ സംഘം കണ്ടെത്തിയത്.ഭൂപരിഷ്ക്കരണ നിയമം വന്ന ശേഷം പട്ടയഭൂമിയില്‍ നിന്നും മരംമുറിക്കാനുള്ള അനുമതിയുണ്ടെന്ന പ്രതികളുടെ വാദത്തെ തള്ളുന്നതാണ് മരങ്ങളുടെ ഈ ഡി എന്‍ എ റിപ്പോര്‍ട്ട്.
Trending
- നേപ്പാള്‍ പ്രക്ഷോഭം; നിരവധി മലയാളി വിനോദ സഞ്ചാരികള്‍ കാഠ്മണ്ഡുവിൽ കുടുങ്ങി
- സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ തീപിടിത്തം; സിവിൽ ഡിഫൻസ് സംഘം തീയണച്ചു
- പൊലീസ് ആസ്ഥാനത്തിൻ്റെ പ്രവർത്തനം താറുമാറാകുന്നു, സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഡിജിപി യോഗേഷ് ഗുപ്ത
- സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ചിട്ടും ഒരിഞ്ച് മാറാതെ ജെൻ സി, മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു, ‘പ്രധാനമന്ത്രി രാജി വയ്ക്കും വരെ പിന്നോട്ടില്ല’
- പൊലീസുമായി സഹകരിക്കുമെന്ന് റാപ്പര്‍ വേടൻ; ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരായി
- കാല്പനിക പ്രണയ സ്മൃതിയുണർത്തി യുവ എഴുത്തുകാരൻജിബിൻ കൈപ്പറ്റ രചിച്ച ‘നിൻ നിഴൽ’. മ്യൂസിക് വീഡിയോ വരുന്നു…
- പാലിയേക്കരയിലെ ടോള്‍ പിരിവ് പുന:സ്ഥാപിക്കില്ല; ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന ആവശ്യം നിരാകരിച്ച് ഹൈക്കോടതി, ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും
- ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി പ്രധാനമന്ത്രി; എൻഡിഎ എംപിമാർ മനസാക്ഷി വോട്ട് ചെയ്യണമെന്ന് ഇന്ത്യ സഖ്യം, നാണംകെട്ട ആഹ്വാനമെന്ന് ബിജെപി