
ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 10 കോടി രൂപയുടെ വിദേശ കറന്‍സി കസ്റ്റംസ് പിടികൂടി. കസ്റ്റംസിന്റെ ചരിത്രത്തിലെ ക്കാലത്തേയും വലിയ കറന്‍സി വേട്ടയാണിത്. താജിക്കിസ്താനില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നാണ് വെള്ളിയാഴ്ച കറന്‍സി പിടികൂടിയത്. 7,20,000 യു.എസ് ഡോളറും 4,66,200 യൂറോയും ലഗേജില്‍ ഉണ്ടായിരുന്നു. 10.6 കോടി രൂപ വിലമതിക്കും ഇതിന്. ലഗേജിനുള്ളില്‍ ഉണ്ടായിരുന്ന ഷൂവിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു കറന്‍സി. ഡല്‍ഹിയില്‍ നിന്നും ഇസ്താംബൂളിലേക്കുള്ള വിമാനത്തില്‍ കയറാനായിരുന്നു ഇവരുടെ ശ്രമം. വിദേശ കറന്‍സി പിടിച്ചെടുത്ത കസ്റ്റംസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നും കസ്റ്റംസ് അറിയിച്ചു.

