
പാലക്കാട്. തെരുവ് നായയുടെ കടിയേറ്റ് പാലക്കാട് ചികിത്സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ സ്വദേശി സരസ്വതിയാണ് മരിച്ചത്. ചികിത്സയ്ക്കിടെ ഇവര്ക്കെ പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. സരസ്വതിക്ക് പ്രിതരോധ കുത്തിവയ്പ്പ് എടുത്തതിനെ തുടര്‍ന്ന് കാല് മുഴുവന്‍ പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം സംസ്ഥാനത്ത് തെരുവ് നായ ആക്രമണം വര്‍ദ്ധിക്കുകയാണ്.മെയ് മാസം ഒന്നിനാണ് സരസ്വതിയെ വീടിന് സമീപത്ത് വെച്ച് തെരുവ് നായ കടിച്ചത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിനെ തുടര്‍ന്ന് സരസ്വതിയുടെ കാല് പൊള്ളലേറ്റ നിലയിലായിരുന്നു. തുടര്‍ന്ന് ആരോഗ്യാവസ്ഥ ഗുരുതരമാകുകയും സരസ്വതിയുടെ കാല് മുറിച്ച് മാറ്റുകയും ചെയ്തിരുന്നു.

