ചെന്നൈ∙ സേലത്ത് യുവതി ബസ് ഇടിച്ചുമരിച്ചത് ആത്മഹത്യയെന്ന് പൊലീസ്. അപകടത്തിൽ മരിച്ചാൽ കുട്ടികൾക്ക് കോളജ് ഫീസ് അടയ്ക്കാനാവശ്യമായ നഷ്ടപരിഹാരം ലഭിക്കുമെന്നു പ്രതീക്ഷിച്ചാണ്ആത്മഹത്യയ്ക്ക് മുതിർന്നതെന്ന് പൊലീസ് അറിയിച്ചു.സേലം കലക്ടറേറ്റിലെ താത്കാലിക ശുചീകരണ ജീവനക്കാരിയായ പാപ്പാത്തിയാണ് (39) മരിച്ചത്. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന പാപ്പാത്തി പെട്ടെന്ന് ഓടുന്ന ബസിന്റെ മുന്നിലേക്കു കയറുകയായിരുന്നു.പാപ്പാത്തി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. കഴിഞ്ഞ മാസം അവസാനമാണ് അപകടമുണ്ടായത്. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആത്മഹത്യയാണെന്നു തെളിഞ്ഞത്.പാപ്പാത്തിയുടെ മകൾ അവസാന വർഷ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥിയാണ്. മകൻ പോളിടെക്നിക് കോളജ് വിദ്യാർഥിയാണ്.സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന ഇവരെ, അപകടത്തിൽ മരിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.
Trending
- സ്കൂള്‍ സമയ തീരുമാനം മാറ്റില്ല; സമസ്തയുടെ ആശങ്കള്‍ ചര്‍ച്ച ചെയ്യാമെന്ന് വി ശിവന്‍കുട്ടി
- നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു
- നിമിഷപ്രിയയുടെ വധശിക്ഷ നാളെ: ദയാധനം സ്വീകരിക്കാന്‍ കുടുംബം തയ്യാറായാല്‍ വിജയിച്ചൂ; കാന്തപുരം
- ബഹ്റൈന്‍ റോയല്‍ പോലീസ് അക്കാദമി ബിരുദദാന ചടങ്ങ് നടത്തി
- ബഹ്റൈനില്‍ ബധിരര്‍ക്ക് നിയമ അവബോധ പരിശീലനം ആരംഭിച്ചു
- ബഹ്റൈനില്‍ റോഡ് സുരക്ഷ ശക്തമാക്കി; ട്രാഫിക്ക് പട്രോളിംഗ് ആരംഭിച്ചു
- ഇറാന്- അമേരിക്ക ഏറ്റുമുട്ടലില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് ഖത്തര്‍ നഷ്ടപരിഹാരം നല്‍കും
- ബഹ്റൈനിലെ എച്ച്.ബി.ഡി.സിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ 24 മണിക്കൂര്‍ സേവനം തുടങ്ങി