
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷം. തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നിന്നാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തെരുവുനായ ആക്രമണത്തിൽ മരണം ആവർത്തിച്ചിട്ടും ഇപ്പോഴും മൗനം പാലിക്കുകയാണ് സർക്കാർ. തെരുവുനായകളുടെ ആക്രമണത്തെ തുടർന്ന് നിരവധി കേസുകളാണ് നിരന്തരം റിപ്പോർട്ട് ചെയ്യുന്നത്.

